Post Category
കടകളും വാണിജ്യ സ്ഥാപനങ്ങളും രജിസ്റ്റര്‍ ചെയ്യണം
ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ കടകളും വാണിജ്യ സ്ഥാപനങ്ങളും കേരള ഷോപ്സ് ആന്‍ഡ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് നിയമപ്രകാരം ഡിസംബര്‍ 20 നകം രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ എന്‍ഫോഴ്സ്മെന്റ് അറിയിച്ചു. തൊഴിലാളികള്‍ ഉള്ളതും ഇല്ലാത്തതുമായ എല്ലാ സ്ഥാപനങ്ങളും രജിസ്ട്രേഷന് എടുക്കണം. മുന്‍വര്‍ഷങ്ങളില്‍ രജിസ്ട്രേഷന് എടുത്ത സ്ഥാപനങ്ങള്‍ക്ക് പുതുക്കാനും ഈ കാലയളവില്‍ അവസരമുണ്ട്. രജിസ്ട്രേഷനും പുതുക്കുന്നതിനുമായി lc.kerala.gov.in സന്ദര്‍ശിക്കുക.
date
- Log in to post comments