ക്ഷേത്ര ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ : സബ് കമ്മിറ്റി രൂപവത്കരിച്ചു
മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ ക്ഷേത്ര ജീവനക്കാരുടെ ശമ്പളം പരിഷ്ക്കരിക്കുന്നത് സംബന്ധിച്ച് പ്രൊപ്പോസല്‍ തയ്യാറാക്കുന്നതിന് സബ് കമ്മിറ്റി രൂപവത്കരിച്ചു. ദവേസ്വം ബോര്‍ഡ് പ്രസിഡന്റ് ഒ.കെ വാസു, പൊതുമരാമത്ത് എസ്റ്റാബ്ലിഷ്മെന്റ് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന്മാരായ കൊട്ടറ വാസുദേവ്, ശശികുമാര്‍ പേരാമ്പ്ര, ബോര്‍ഡ് അംഗങ്ങളായ എ.പ്രദീപന്, ടി.എന്‍.ശിവശങ്കരന്, ടി.കെ.സുബ്രഹ്മണ്യന് എന്നിവര്‍ അംഗങ്ങളും ബോര്‍ഡ് ഡെപ്യൂട്ടി കമ്മിഷനര്‍ (ഭരണം) കെ.പി.മനോജ് കുമാര്‍ കണ്‍വീനറുമാണ്.
ഇതോടൊപ്പം ക്ഷേത്ര ജീവനക്കാര്‍ക്ക് ആരോഗ്യ-അപകട ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുന്നതിന് എസ്റ്റാബ്ലിഷ്മെന്റ് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് ശശികുമാര്‍ പേരാമ്പ്ര ചെയര്‍മാനും ബോര്‍ഡ് മെമ്പര്‍മാരായ എ.പ്രദീപന്, ടി.കെ സുബ്രഹ്മണ്യന്, ടി.എന്‍.ശിവശങ്കരന് എന്നിവര്‍ അംഗങ്ങളായും ബോര്‍ഡ് ഡെപ്യൂട്ടി കമ്മീഷനര്‍ (ഭരണം) കെ.പി.മനോജ് കുമാര്‍ കണ്‍വീനറുമായ സബ് കമ്മിറ്റിയും രൂപവത്കരിച്ചു.
- Log in to post comments