Post Category
നേവി ക്ഷേമപദ്ധതികള്‍, പെന്ഷന് സംബന്ധിച്ച പരാതികള്‍ അറിയിക്കാം
നേവിയിലെ പുതിയ ക്ഷേമ പദ്ധതികളെക്കുറിച്ചും പെന്ഷന് സംബന്ധമായ അന്വേഷണങ്ങള്‍ക്കും പരാതി പരിഹാരത്തിനുമായി കൊച്ചി ഐ.എന്‍.എസ്. വെണ്ടുരുത്തിയില്‍ നിന്നും ഇന്ത്യന്‍ നേവിയുടെ പ്രതിനിധികള്‍ ഓഗസ്റ്റ് 11ന് രാവിലെ 11 മുതല്‍ ഉച്ചക്ക് ഒന്നു വരെ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ക്യാമ്പ് ചെയ്യുന്നു. പരാതി ഉള്ളവര്‍ ആവശ്യമായ രേഖകളുമായി എത്തണമെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments