Post Category
സൗജന്യ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു
ആലപ്പുഴ: ആലുവ ഗവണ്മെന്റ് പ്രീ എക്സാമിനേഷന് ട്രെയിനിംഗ് സെന്ററില്‍ മൂന്നു മാസം ദൈര്‍ഘ്യമുള്ള ഡാറ്റാ എന്‍ട്രി, ഡി.ടി.പി സൗജന്യ പരിശീലനത്തിന് പട്ടികജാതി-വര്‍ഗ വിദ്യാര്‍ഥികളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു.
എറണാകുളം കോട്ടയം, ഇടുക്കി ആലപ്പുഴ ജില്ലകളിലുള്ളവരെയാണ് പരിഗണിക്കുന്നത്.യോഗ്യത- പ്ലസ് ടു. ഡി.ടി.പി കോഴ്സില്‍ പ്രവേശനത്തിന് ഡാറ്റാ എന്‍ട്രിയോ, ഇംഗ്ലീഷ് ടൈപ്പ്റൈറ്റിംഗ് ലോവറോ തത്തുല്യ യോഗ്യതയോ ഉണ്ടായിരിക്കണം.
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 800 രൂപ സ്റ്റൈപ്പന്റ് ലഭിക്കും. പ്രായം 18-25 നും മധ്യേ.അപേക്ഷകര്‍ യോഗ്യതയും ജാതിയും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം സെപ്റ്റംബര്‍ 15 വരെ അപേക്ഷിക്കാം. ഫോണ്‍: 0484 2623304, 6238965773.
date
- Log in to post comments