Skip to main content

സൗജന്യ പരിശീലനത്തിന്  അപേക്ഷ ക്ഷണിച്ചു

 

ആലപ്പുഴ: ആലുവ  ഗവണ്‍മെന്‍റ് പ്രീ എക്സാമിനേഷന്‍ ട്രെയിനിംഗ് സെന്‍ററില്‍  മൂന്നു മാസം ദൈര്‍ഘ്യമുള്ള ഡാറ്റാ എന്‍ട്രി, ഡി.ടി.പി  സൗജന്യ പരിശീലനത്തിന്  പട്ടികജാതി-വര്‍ഗ വിദ്യാര്‍ഥികളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു.

 എറണാകുളം കോട്ടയം, ഇടുക്കി ആലപ്പുഴ ജില്ലകളിലുള്ളവരെയാണ് പരിഗണിക്കുന്നത്.യോഗ്യത- പ്ലസ് ടു.  ഡി.ടി.പി കോഴ്സില്‍ പ്രവേശനത്തിന് ഡാറ്റാ എന്‍ട്രിയോ, ഇംഗ്ലീഷ് ടൈപ്പ്റൈറ്റിംഗ് ലോവറോ തത്തുല്യ യോഗ്യതയോ ഉണ്ടായിരിക്കണം. 

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 800 രൂപ സ്‌റ്റൈപ്പന്റ് ലഭിക്കും. പ്രായം 18-25 നും മധ്യേ.അപേക്ഷകര്‍  യോഗ്യതയും ജാതിയും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍   സഹിതം  സെപ്റ്റംബര്‍ 15  വരെ അപേക്ഷിക്കാം.   ഫോണ്‍: 0484 2623304, 6238965773.

date