Post Category
പൂവിളിയും പുലിക്കളിയുമായി അരങ്ങുണർന്നു
പുലിക്കളിയും ചെണ്ട മേളവും തെയ്യവുമെല്ലാമായി ഓണക്കാലത്തിന്റെ വരവറിയിച്ചു ഇൻഫോപാർക്കിൽ കലാപരിപാടികളും വിളംബരജാഥയും അരങ്ങേറി. ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും ഇൻഫോ പാർക്കും സംയുക്തമായി നടത്തിയ ആഘോഷപരിപാടികളുടെ ഉദ്ഘാടനം പി. വി ശ്രീനിജിൻ എം. എൽ. എ നിർവഹിച്ചു.
ഡി.ടി. പി. സി സെക്രട്ടറി ശ്യാം കൃഷ്ണൻ, ഇൻഫോപാർക്ക് സി. ഇ. ഓ ജോൺ എം. തോമസ് തുടങ്ങിയവർ പങ്കെടുത്തു.
ഓണാഘോഷങ്ങളുടെ ജില്ലാതല ആഘോഷങ്ങൾക്ക് മുന്നോടിയായാണ് ഇൻഫോപാർക്ക് പരിസരത്ത് വിളംബരജാഥയും വിവിധ പരിപാടികളും അരങ്ങേറിയത്. തെയ്യം, കാവടി, പുലിക്കളി തുടങ്ങിയവയുടെ അകമ്പടിയോടെ നടന്ന വിളംബര ജാഥക്ക് ശേഷം തപസ്യ ഇൻഫോപാർക്കിൽ വിവിധ കലാപരിപാടികളും അരങ്ങേറി.
date
- Log in to post comments