Post Category
ജനകീയ മത്സ്യ കൃഷി : മത്സ്യകുഞ്ഞ് വിതരണോദ്ഘാടനം നടത്തി
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഉള്‍നാടന്‍ മത്സ്യക്കൃഷി വ്യാപിപ്പിക്കുന്നതിന് ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന ജനകീയ മത്സ്യക്കൃഷി രണ്ടാംഘട്ടത്തിലെ മത്സ്യക്കുഞ്ഞ് വിതരണത്തിന്‍റെ ജില്ലാതല ഉദ്ഘാടനം എരിമയൂര്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ശാന്തകുമാരി നിര്‍വ്വഹിച്ചു.
എരിമയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വസന്തകുമാരി അധ്യക്ഷയായ പരിപാടിയില്‍ ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം റസീന റസാക്ക്, എരിമയൂര്‍ ഗ്രാമപഞ്ചായത്ത് വികസന കാര്യസ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ശാന്തി.യു, ഗ്രാമപഞ്ചായത്ത് അംഗം എം.കബീര്‍ ഫിഷറീസ് അസിസ്റ്റന്‍റ് ഡയറക്ടര്‍ കെ.ടി.അനിത ഫിഷറീസ് അസിസ്റ്റന്‍റ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ സി.കെ. മനോജ് എന്നിവര്‍ സംസാരിച്ചു.
date
- Log in to post comments