Post Category
മൃഗ സംരക്ഷണ മേഖലയിലെ സംരംഭകര്‍ക്ക് പരിശീലനം
മൃഗസംരക്ഷണ വകുപ്പും മണ്ണാര്‍ക്കാട് മേഖലാ മൃഗസംരക്ഷണ കേന്ദ്രത്തിന്‍റെയും സംയുക്താഭിമുഖ്യത്തില്‍ മണ്ണാര്‍ക്കാട് താലൂക്കിലെ മൃഗസംരക്ഷണ മേഖലയിലെ സംരംഭകര്‍ക്കായി ഏകദിന പരിശീലനം നടത്തുന്നു. 50 മുതല്‍ 70 വരെ കര്‍ഷകര്‍ക്ക് പങ്കെടുക്കാവുന്നതാണ്. നിലവില്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കര്‍ഷകര്‍ക്കും പുതിയതായി ഈ മേഖലയില്‍ താത്പര്യമുളള സംരംഭകര്‍ക്കും പരിശീലന പരിപാടിയില്‍ പങ്കെടുക്കാവുന്നതാണ്. പശു, ആട്, കോഴി വളര്‍ത്തല്‍ മേഖലകളില്‍ പ്രാവീണ്യം നേടിയ വിദഗ്ധര്‍ പരിപാടിയില്‍ ക്ലാസെടുക്കും. ബാങ്കിങ്, നബാര്‍ഡ് മേഖലയിലെ വിദഗ്ധരും പങ്കെടുക്കും. പരിപാടിയുടെ തീയതിയും സ്ഥലവും പിന്നീട് അറിയിക്കും. താത്പ്പര്യമുളള കര്‍ഷകര്‍ ഓഗസ്റ്റ് 25 നകം മണ്ണാര്‍ക്കാട് മേഖലാ സംരക്ഷണ കേന്ദ്രത്തില്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ - 04924 223008
date
- Log in to post comments