മഴക്കാലപൂര്‍വ്വ ശുചീകരണം നടത്തി പുതുപ്പരിയാരം ഗ്രാമ പഞ്ചായത്ത്
മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി പുതുപ്പരിയാരം ഗ്രാമപഞ്ചായത്ത്. പൊതുനിരത്തിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുക ലക്ഷ്യമിട്ട് മുട്ടികുളങ്ങര ക്യാമ്പ് മുതല്‍ താണാവ് വരെയാണ് ശുചീകരണം നടത്തിയത്. ഹരിത കര്‍മ്മ സേനാംഗങ്ങള്‍, കുടുംബശ്രീ, തൊഴിലുറപ്പ് പ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍ എന്നിവര്‍ ശുചീകരണ യജ്ഞത്തില്‍ പങ്കാളികളായി. വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് വീടുകളില്‍ നിന്നും ഹരിത കര്‍മ്മ സേനാംഗങ്ങള്‍ മാലിന്യങ്ങള്‍ ശേഖരിക്കുന്നുണ്ട്. ഇവ ക്ലീന്‍ കേരള കമ്പനിക്ക് കൈമാറും. ശുചീകരണത്തിന്റെ ഭാഗമായി വ്യാപാരികള്‍ക്ക് ബോധവത്കരണവും മാലിന്യ സംസ്കരണത്തിന് ആവശ്യമായ നിര്‍ദേശങ്ങളും നല്കി. പുതുപ്പരിയാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ആര് ബിന്ദു അധ്യക്ഷയായ പരിപാടി ജില്ലാ പഞ്ചായത്തംഗം വി.കെ ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ ചെയര്‍പേഴ്സണ്‍ സുനിത സത്താര്‍, ക്ഷേമകാര്യ ചെയര്മാന് ജയപ്രകാശ്, വാര്‍ഡ് മെമ്പര്‍ രജിത രമേശ്, ഗംഗാദരന്‍, ജയ, സ്വപ്ന, ജാസ്മിന്, പ്രത്യുമ്നന്‍, ചെല്ലമ്മ, ഭാഗ്യലക്ഷ്മി, ഹരിദാസ്, ബിന്ദു, അജിത, ഹരിത കര്‍മ്മ സേനാംഗങ്ങള്‍, പഞ്ചായത്ത് അംഗങ്ങള്‍, പൊതുജനങ്ങള്‍ പങ്കെടുത്തു.
- Log in to post comments