Post Category
പൈനാവ് മോഡൽ പോളിടെക്നിക്കിൽ നിയമനം
കേരള സർക്കാർ സ്ഥാപനമായ ഐ എച്ച് ആർ ഡിയുടെ പൈനാവ് മോഡൽ പോളിടെക്നിക് കോളേജിൽ ലക്ചറർ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ലൈബ്രേറിയൻ ഗ്രേഡ് – IV തസ്തികകളിൽ താത്ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
ലക്ചറർ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷന് എം.സി.എ ഒന്നാം ക്ലാസ് ബിരുദം വേണം. ലൈബ്രേറിയൻ ഗ്രേഡ് – IV ന് ഡിപ്ലോമ/സർട്ടിഫിക്കറ്റ് കോഴ്സ്/ഡിഗ്രി ഇൻ ലൈബ്രറി സയൻസ് ആണ് യോഗ്യത. ജൂലൈ 4ന് രാവിലെ 10ന് ബയോഡാറ്റയും അസൽ സർട്ടിഫിക്കറ്റുകളും ഓരോ പകർപ്പും സഹിതം കോളജിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 04862 297617, 8547005084, 9744157188.
പി.എൻ.എക്സ്. 2963/2023
date
- Log in to post comments