Skip to main content

പൈനാവ് മോഡൽ പോളിടെക്നിക്കിൽ നിയമനം

        കേരള സർക്കാർ സ്ഥാപനമായ ഐ എച്ച് ആർ ഡിയുടെ  പൈനാവ് മോഡൽ പോളിടെക്നിക് കോളേജിൽ ലക്ചറർ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ലൈബ്രേറിയൻ ഗ്രേഡ് – IV തസ്തികകളിൽ താത്ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

        ലക്ചറർ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷന് എം.സി.എ ഒന്നാം ക്ലാസ് ബിരുദം വേണം.  ലൈബ്രേറിയൻ ഗ്രേഡ് – IV ന് ഡിപ്ലോമ/സർട്ടിഫിക്കറ്റ് കോഴ്സ്/ഡിഗ്രി ഇൻ ലൈബ്രറി സയൻസ് ആണ് യോഗ്യത.  ജൂലൈ 4ന് രാവിലെ 10ന് ബയോഡാറ്റയും അസൽ സർട്ടിഫിക്കറ്റുകളും ഓരോ പകർപ്പും സഹിതം കോളജിൽ നേരിട്ട് ഹാജരാകണം.  കൂടുതൽ വിവരങ്ങൾക്ക്04862 297617, 8547005084, 9744157188.

പി.എൻ.എക്‌സ്. 2963/2023

date