Post Category
ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്കൊപ്പം എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍
നമ്മുടെ മാലിന്യം നമ്മുടെ ഉത്തരവാദിത്തം എന്നത് ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി സെന്റ് പോള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ കൊഴിഞ്ഞാമ്പാറ ഗ്രാമപഞ്ചായത്തിലെ ഹരിത കര്‍മ്മ സേനാംഗങ്ങളുടെ കൂടെ ഒരു ദിവസം ചെലവഴിച്ചു. ഹരിതകര്‍മ്മ സേനാംഗങ്ങളുടെ പ്രവര്‍ത്തനം പഠിക്കുന്നതിനായാണ് ഒരു ദിവസം ചെലവഴിച്ചത്. പ്രവര്‍ത്തനത്തിന്റെ ഭാഗമായി ക്യൂ.ആര്‍ സംവിധാനം, വാതില്‍പ്പടി ശേഖരണം, ജനങ്ങള്‍ക്ക് ഹരിത കര്‍മ്മ സേനാംഗങ്ങളോടുള്ള പെരുമാറ്റം എന്നിവയെല്ലാം മനസിലാക്കി. സ്‌ക്കൂള്‍ എന്‍.എസ്.എസ് കോ-ഓര്‍ഡിനേറ്റര്‍മാരായ സൂസൈരാജ്, സ്മിത, ഐ.ആര്‍.ടി.സി കോ-ഓര്‍ഡിനേറ്റര്‍മാരായ അഞ്ജന, നിഷ, ഹരിത കര്‍മ്മസേനാംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
date
- Log in to post comments