സൗജന്യ പി.എസ്.സി പരിശീലനം: അപേക്ഷ 15 വരെ
പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുള്ള കുഴല്‍മന്ദം ഗവ പ്രീ-എക്സാമിനേഷന് ട്രെയിനിങ് സെന്ററില്‍ പി.എസ്.സി സൗജന്യ പരിശീലനത്തിന് നവംബര്‍ 15 വരെ അപേക്ഷിക്കാം. പട്ടികജാതി/പട്ടികവര്‍ഗ്ഗ/ഒ.ബി.സി വിഭാഗക്കാര്‍ക്കാണ് അപേക്ഷിക്കാവുന്നത്. ഒ.ബി.സി വിഭാഗത്തില്‍ ഒരു ലക്ഷം രൂപയില്‍ താഴെ വരുമാനമുള്ളവര്‍ക്ക് മാത്രം അപേക്ഷിക്കാം. പരിശീലനാര്‍ത്ഥികളുടെ എണ്ണത്തിന്റെ 30 ശതമാനം മാത്രമേ ഒ.ബി.സി വിഭാഗത്തില്‍നിന്നും പ്രവേശനം നല്കു. എസ്.എസ്.എല്‍.സിയാണ് യോഗ്യത.
അപേക്ഷകള്‍ ജാതി, വരുമാനം (ഒ.ബി.സിക്കാര്‍ക്ക് മാത്രം) വിദ്യാഭ്യാസയോഗ്യത എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, ഒരു പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം നവംബര്‍ 15 ന് വൈകിട്ട് അഞ്ചിനകം നല്‍കണം. തെരഞ്ഞെടുക്കുന്ന പട്ടികജാതി പരിശീലനാര്‍ത്ഥികള്‍ക്ക് സ്റ്റൈപ്പന്റ് നല്‍കും. അപേക്ഷയുടെ മാതൃക ഓഫീസിലും ജില്ലാ പട്ടികജാതി വികസന ഓഫീസിലും ബ്ലോക്ക്, നഗരസഭ വികസന ഓഫീസിലും ലഭിക്കുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 04922-273777
- Log in to post comments