Skip to main content

പ്രീ മെട്രിക് ഹോസ്റ്റലുകളില്‍ മേട്രണ്‍ കം റസിഡന്‍റ് ട്യൂട്ടര്‍ ഒഴിവ് 

 

    കുഴല്‍മന്ദം- കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് കീഴിലുള്ള കോട്ടായി-പുതുനഗരം , കൊല്ലങ്കോട് ഗവ.പ്രീമെട്രിക് ഹോസ്റ്റലുകളില്‍ വിദ്യാര്‍ഥികളുടെ രാത്രികാല പഠന മേല്‍നോട്ടത്തിനായി മേട്രണ്‍ കം റസിഡന്‍റ് ട്യൂട്ടറുടെ (പുരുഷന്‍മാര്‍) ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ അതത് ബ്ലോക്ക് പരിധിയില്‍ സ്ഥിര താമസക്കാരായിരിക്കണം. 2018 മാര്‍ച്ച് 31വരെ കരാറടിസ്ഥാനത്തിലാണ് നിയമനം. 12,000 രൂപ പ്രതിമാസം ഓണറേറിയം ലഭിക്കും. ബിരുദവും ബി.എഡ്. മാണ് യോഗ്യത. 
      അപേക്ഷയും ബയോഡാറ്റയും യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുമായി കോട്ടായി ഗവ. പ്രീ മെട്രിക് ഹോസ്റ്റലിലേയ്ക്ക് അപേക്ഷിക്കുന്നവര്‍ നവംബര്‍ 28 രാവിലെ 10നും  പുതുനഗരം ഗവ.പ്രീമെട്രിക് ഹോസ്റ്റല്‍, കൊല്ലങ്കോട് ഗവ.പ്രീമെട്രിക് ഹോസ്റ്റലുകളിലേയ്ക്ക് അപേക്ഷിക്കുന്നവര്‍ നവംബര്‍ 30 രാവിലെ 10നും  യഥാക്രമം കുഴല്‍മന്ദം , കൊല്ലങ്കോട് ബ്ലോക്ക് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളില്‍ അഭിമുഖത്തിന് എത്തണമെന്ന് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 8547630127 (കുഴല്‍മന്ദം) , 8547630129 (കൊല്ലങ്കോട്).
    ആലത്തൂര്‍ ഗവ. ഗവ.പ്രീമെട്രിക് ഹോസ്റ്റലില്‍  ഒരു വനിതാ മേട്രണ്‍ കം റസിഡന്‍റ് ട്യൂട്ടറും വടക്കഞ്ചേരി ഗവ.പ്രീ മെട്രിക് ഹോസ്റ്റലില്‍ ഒരു പുരുഷ മേട്രണ്‍ കം റസിഡന്‍റ് ട്യൂട്ടറിന്‍റെയും ഒഴിവുണ്ട്. ആലത്തൂര്‍ ബ്ലോക്ക് പരിധിയില്‍ താമസിക്കുന്നവര്‍ക്കും കംപ്യൂട്ടര്‍ പരിജ്ഞാനമുള്ളവര്‍ക്കും മുന്‍ഗണന. ബയോഡാറ്റ സഹിതമുള്ള അപേക്ഷ നവംബര്‍ 27ന് വൈകീട്ട് അഞ്ചിനകം ആലത്തൂര്‍ മിനി സിവില്‍ സ്റ്റേഷനില്‍ നാലാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ ലഭ്യമാക്കണം. ഫോണ്‍ : 8547630131, 04922 222133
 

date