Skip to main content

നെന്മാറ ഗവ: ഐ.ടി.ഐ.യില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ് 

 

             നെന്മാറ ഗവ: ഐ.ടി.ഐ.യില്‍ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കും.  എഞ്ചിനീയറിങ് ബിരുദം അല്ലെങ്കില്‍ ത്രിവത്സര  എഞ്ചിനീയറിങ് ഡിപ്ലൊമ                    അല്ലെങ്കില്‍ എന്‍.റ്റി.സിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ എന്‍.റ്റി.സി.യും എന്‍.എ.സി.യും ഒരു വര്‍ഷത്തെ  പ്രവൃത്തി പരിചയവുമാണ് യോഗ്യത. വിദ്യാഭ്യാസ യോഗ്യത, വയസ്സ്, പ്രവൃത്തി പരിചയം തെളിയിക്കുന്നതിനുളള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഡിസംബര്‍ നാല് രാവിലെ 11ന് ഓഫീസില്‍ നടത്തുന്ന അഭിമുഖത്തിനെത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

date