Post Category
മെഗാ തൊഴില്‍മേള ജനുവരി 18 ന്
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ നേതൃത്വത്തില്‍ ജനുവരി 18 ന് രാവിലെ 9.30 ന് ഐ .എച്ച് .ആര് .ഡി കോളേജ് ഓഫ് എഞ്ചിനീയറിംഗ് അടൂരില്‍ മെഗാ തൊഴില്‍മേള സംഘടിപ്പിക്കുന്നു. ഹോസ്പിറ്റാലിറ്റി, ഫിനാന്‍സ്, ഓട്ടോമൊബൈല്‍ ,സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് , ടെക്നിക്കല്‍ , ഓഫീസ് അഡ്മിനിസ്ട്രേഷന് തുടങ്ങിയ മേഖലകളില്‍ നിന്നുള്ള കമ്പനികള്‍ മേളയില്‍ പങ്കെടുക്കുന്നു.
എസ് .എസ്.എല്‍.സി , പ്ലസ് ടു, ഐ.ടി.ഐ , ഡിപ്ലോമ , ബിരുദം, ബിരുദാനന്തര ബിരുദം, ബി ടെക് , എം.ബി.എ യോഗ്യതയുള്ളവര്‍ക്ക് തൊഴില്‍ മേളയില്‍ അവസരമുണ്ട്. 1000 -ല്‍ പരം ഒഴിവുകള്‍ . ഫോണ്‍ 0468222245, 9496551335, 04734224810, 8078712797.
date
- Log in to post comments