Skip to main content

മെഗാ തൊഴില്‍മേള ജനുവരി 18 ന്

ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ നേതൃത്വത്തില്‍  ജനുവരി 18 ന്  രാവിലെ 9.30  ന് ഐ .എച്ച് .ആര്‍ .ഡി  കോളേജ് ഓഫ് എഞ്ചിനീയറിംഗ് അടൂരില്‍  മെഗാ തൊഴില്‍മേള  സംഘടിപ്പിക്കുന്നു. ഹോസ്പിറ്റാലിറ്റി, ഫിനാന്‍സ്, ഓട്ടോമൊബൈല്‍ ,സെയില്‍സ് ആന്‍ഡ്  മാര്‍ക്കറ്റിംഗ് , ടെക്നിക്കല്‍ , ഓഫീസ്  അഡ്മിനിസ്ട്രേഷന്‍   തുടങ്ങിയ മേഖലകളില്‍ നിന്നുള്ള കമ്പനികള്‍ മേളയില്‍ പങ്കെടുക്കുന്നു.
എസ് .എസ്.എല്‍.സി , പ്ലസ് ടു,  ഐ.ടി.ഐ , ഡിപ്ലോമ , ബിരുദം, ബിരുദാനന്തര ബിരുദം,   ബി ടെക് , എം.ബി.എ   യോഗ്യതയുള്ളവര്‍ക്ക് തൊഴില്‍ മേളയില്‍ അവസരമുണ്ട്.  1000 -ല്‍ പരം  ഒഴിവുകള്‍ . ഫോണ്‍ 0468222245, 9496551335, 04734224810, 8078712797.

date