Skip to main content

കൊല്ലങ്കോട് ഗ്രാമ പഞ്ചായത്ത് വയോജനങ്ങള്‍ക്ക് കട്ടില്‍ വിതരണം ചെയ്തു

 

കൊല്ലങ്കോട് ഗ്രാമ പഞ്ചായത്ത് 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വയോജനങ്ങള്‍ക്കുള്ള കട്ടില്‍ വിതരണത്തിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. സത്യപാല്‍ നിര്‍വഹിച്ചു. 13 ലക്ഷം രൂപ വകയിരുത്തി 300 പേര്‍ക്കാണ് കട്ടില്‍ വിതരണം ചെയ്തത്. എസ്.സി വയോജനങ്ങള്‍ക്ക് മൂന്ന് ലക്ഷം രൂപയ്ക്ക് 69 കട്ടിലുകളും, ജനറല്‍ വിഭാഗത്തിന് പത്തു ലക്ഷം രൂപയ്ക്ക് 230 കട്ടിലുകളുമാണ് വകയിരുത്തിയത്.
ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ പി.സി.ഉണ്ണികൃഷ്ണന്‍, ആര്‍.ശിവന്‍, ഐ.സി.ഡി.എസ്.സൂപ്പര്‍വൈസര്‍ സി.കോമളവല്ലി, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി കെ.രാധാകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.

date