Post Category
നെന്മാറ-വല്ലങ്ങി വേല: മദ്യ നിരോധനം ഏര്‍പ്പെടുത്തി
നെന്മാറ- വല്ലങ്ങി വേലയോടനുബന്ധിച്ച് ഏപ്രില്‍ രണ്ട്, മൂന്ന് തീയതികളില്‍ നെന്മാറ, അയിലൂര്‍ ഗ്രാമപഞ്ചായത്ത് പരിധികളില്‍ മദ്യ നിരോധനം ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. അന്നേ ദിവസങ്ങളില്‍ രാവിലെ ആറു മണി മുതല്‍ രാത്രി പത്ത് മണി വരെ ഈ പ്രദേശങ്ങളിലെ മദ്യവില്‍പ്പന ശാലകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ പാടില്ല. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ കേരള അബ്കാരി ആക്ട് 54 അനുസരിച്ച് നിയമ നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
date
- Log in to post comments