Post Category
ലോക ഉപഭോക്തൃ അവകാശ ദിനാചരണം ഇന്ന്
പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ലോക ഉപഭോക്തൃ അവകാശ ദിനാചരണം ഇന്ന് (മാര്‍ച്ച് 15) നടക്കും. രാവിലെ 10 മണിക്ക് പാലക്കാട് തൃപ്തി ഹാളില്‍ നടക്കുന്ന ജില്ലാതല പരിപാടിയുടെ ഉദ്ഘാടനം ജില്ലാ ഉപഭോക്തൃതര്‍ക്ക പരിഹാര കമ്മീഷന്‍ പ്രസിഡന്റ് വി. വിനയ് മേനോന്‍ നിര്‍വഹിക്കും. ജില്ലാ സപ്ലൈ ഓഫീസര്‍ എ.എസ് ബീന അധ്യക്ഷത വഹിക്കുന്ന പരിപാടിയില്‍ ഓയിസ്‌ക യൂത്ത് ഫോറം സൗത്ത് ഇന്ത്യ ഡയറക്ടര്‍ ഡോ. എന്‍ ശുദ്ധോധനന്‍ മുഖ്യപ്രഭാഷണം നടത്തും. 'സുസ്ഥിര ജീവിതശൈലിയിലേക്കുള്ള ശരിയായ മാറ്റം' എന്നതാണ് ഈ വര്‍ഷത്തെ ലോക ഉപഭോക്തൃ അവകാശ ദിനത്തിന്റെ പ്രമേയം.
date
- Log in to post comments