Post Category
അളവില്‍ കൂടുതല്‍ മദ്യം കൈവശം വെച്ചതിന് അറസ്റ്റില്‍
അനധികൃതമായി അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ചതിന് ഒരാളെ എക്സൈസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാവിലെ 10 മണിക്ക് അട്ടപ്പാടി അഗളി വില്ലേജില്‍ ഗൂളിക്കടവ് ജങ്ഷനില്‍ വലതുവശത്തുള്ള ബസ്സ് വെയ്റ്റിങ് ഷെഡിന് മുന്‍വശം വെച്ച് കോട്ടത്തറ ചുണ്ടകുളം കിഴ കിഴക്കയില്‍ വീട്ടില്‍ മത്തായി മകന് മാത്യു (78) എന്നയാളെയാണ് ഏഴു ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യവുമായി എക്സൈസ് പിടികൂടിയത്. അഗളി റെയിഞ്ച് ഓഫീസിലെ അസ്സി.എക്സൈസ് ഇന്‍സ്പെക്ടര്‍ (ഗ്രേഡ്) മണി.വി, പ്രവീന്റീവ് ഓഫീസര്‍ ഗ്രേഡ് രതീഷ് കെ., സിവില്‍ എക്സൈസ് ഓഫീസര്‍ ഭോജന് ടി.കെ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.
date
- Log in to post comments