Skip to main content

നിരോധിത പുകയില ഉല്‍പ്പന്നം പിടികൂടി

അനങ്ങനടി വില്ലേജിലെ പത്തംകുളത്ത് എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ നിരോധിത പുകയില ഉല്‍പ്പന്നം പിടികൂടി.  ഒറ്റപ്പാലം എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ എ. വിപിന്‍ദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അനങ്ങനടി പത്തംകുളം ബിസ്മി സ്റ്റോറില്‍ നിന്നും 2.358 കിലോഗ്രാം പുകയില ഉല്‍പ്പന്നം പിടികൂടിയത്. സ്‌കൂളിന് സമീപം പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തിയത് കോട്പ ആക്ട് പ്രകാരം കേസെടുത്തു. കടയുടെ ലൈസന്‍സ് റദ്ദ് ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് എക്‌സൈസ് അറിയിച്ചു.
 

date