Post Category
ജോബ് ഡ്രൈവ് അഞ്ചിന്
പാലക്കാട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ കീഴില്‍ രണ്ട് സ്വകാര്യസ്ഥാപനങ്ങളിലേക്ക് ഏപ്രില്‍ അഞ്ച് രാവിലെ 10ന് ജോബ് ഡ്രൈവ് നടത്തും. മാര്‍ക്കറ്റിങ് എക്സിക്യൂട്ടീവ്, സെയില്‍സ് എക്സിക്യൂട്ടീവ്, ബിസിനസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ് ഒഴിവുകളിലേക്കാണ് അഭിമുഖം. പാലക്കാട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ വെച്ചാണ് അഭിമുഖം. പ്ലസ്ടു, ഡിഗ്രി യോഗ്യതയുള്ള, എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ഥികള്‍ക്കാണ് പ്രവേശനം. രജിസ്റ്റര്‍ ചെയ്യാന്‍ താല്‍പര്യപ്പെടുന്നവര്‍ ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും, ഒറ്റതവണ രജിസ്ട്രേഷന്‍ ഫീസായി 250 രൂപയും സഹിതം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ എത്തണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2505435, 2505204, 8289847817
date
- Log in to post comments