Post Category
സ്വത്തുക്കള്‍ കണ്ടുകെട്ടി
ബഡ്സ് -2019 (ബാനിങ് ഓഫ് അണ്‍റെഗുലേറ്റഡ് ഡെപ്പോസിറ്റ് സ്കീം) നിയമത്തിലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി പൊതുജനങ്ങള്‍ക്ക് അമിത വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിക്കുകയും കാലാവധി കഴിഞ്ഞതിനു ശേഷം പണം തിരിച്ചു നല്‍കാതെ കബളിപ്പിക്കുകയും ചെയ്തെന്ന നിക്ഷേപകരുടെ പരാതിയില്‍ പോപ്പുലര്‍ ഫൈനാന്‍സ് എന്ന സ്ഥാപനത്തിന്റെ മണ്ണാര്‍ക്കാട്, പാലക്കാട് താലൂക്ക് പരിധിയില്‍ പ്രവര്‍ത്തിച്ചു വന്ന ബ്രാഞ്ചുകള്‍ അടച്ചു പൂട്ടി സ്ഥാവര ജംഗമ വസ്തുക്കള്‍ കണ്ടുകെട്ടിയതായി അസിസ്റ്റന്റ് കോംപീറ്റന്റ് അതോറിറ്റി (ബഡ്സ് നിയമം) കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു.
date
- Log in to post comments