ഒറ്റപ്പാലത്ത് അമ്മമാര്‍ക്ക് ആശ്വാസമായി അങ്കണവാടി കം ക്രഷ്
സ്വകാര്യ ഡേ കെയറുകള്‍ക്ക് തുല്യമായ രീതിയില്‍ കുഞ്ഞുങ്ങള്‍ക്ക് പകല്‍ സംരക്ഷണം നല്‍കുന്ന അങ്കണവാടി കം ക്രഷ് പദ്ധതി ഒറ്റപ്പാലത്തും യാഥാര്‍ത്ഥ്യമായി. പദ്ധതി ഉദ്ഘാടനം അഡ്വ.കെ.പ്രേംകുമാര്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. 29-ാം വാര്‍ഡിലെ വിദ്യാജ്യോതി അങ്കണവാടിയിലാണ് പദ്ധതി നടപ്പാക്കിയത്. വനിതാ ശിശു വികസന വകുപ്പും ഒറ്റപ്പാലം നഗരസഭാ ഐസി ഡി എസും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കിയത്. നഗരസഭയിലെ ആദ്യത്തെ അങ്കണവാടി കം ക്രഷ് പദ്ധതിയാണിത്.
വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരും വീട്ടില്‍ കുട്ടികളെ നോക്കാന്‍ ആളില്ലാത്തതുമായ വീടുകളിലെ അമ്മമാരുടെ ആറ് മാസം മുതല്‍ മൂന്ന് വയസ് വരെയുള്ള കുട്ടികളെ സ്വകാര്യ ഡേ കെയറുകള്‍ക്ക് തുല്യമായ രീതിയില്‍ പരിചരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴ് വരെയാണ് പ്രവര്‍ത്തനസമയം. ഉദ്ഘാടന ചടങ്ങില്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ ജാനകിദേവി അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോഭന രാജേന്ദ്രപ്രസാദ് മുഖ്യാതിഥിയായി. നഗരസഭാ വൈസ് ചെയര്‍മാന്‍ കെ.രാജേഷ്, സ്ഥിരം സമിതി അധ്യക്ഷരായ കെ.അബ്ദുള്‍ നാസര്‍, ടി.ലത, മായ, എ.എസ്.പ്രദീപ്, അനിത ജോസഫ് എന്നിവര്‍ സംസാരിച്ചു.
- Log in to post comments