ലഹരി വിരുദ്ധ കംപയിന്‍; മിനി മാരത്തണ്‍ നടത്തി
ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍, ജില്ലാ ഭരണകൂടം, ജില്ലാ പഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ കാംപയിനിന്റെ ഭാഗമായി മിനി മാരത്തോണ്‍ നടത്തി. മോയിന്‍സ് സ്‌കൂള്‍ മുതല്‍ അഞ്ച്‌വിളക്ക് വരെയാണ് മാരത്തണ്‍ നടത്തിയത്. 'സ്പോര്‍ട്സാണ് ലഹരി' എന്ന സന്ദേശത്തില്‍ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് അഡ്വ. കെ പ്രേംകുമാര്‍ എം.എല്‍.എ മാരത്തണ്‍ ഫ്ളാഗ് ഓഫ് ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനു മോള്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ ജില്ലാ കലക്ടര്‍ ജി.പ്രിയങ്ക ഐ.എ.എസ് ലഹരി വിരുദ്ധ സന്ദേശം നല്‍കി.
സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി വി. ആര്‍ അര്‍ജുന്‍ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി. സ്പോര്‍ട്സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് സി.ഹരിദാസ്, ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫ് എക്സൈസ് വൈ. ഷിബു, അഡീഷണല്‍ എസ്.പി. സി. സി ഹരിദാസന്‍, സോഷ്യല്‍ ജസ്റ്റിസ് ജില്ലാ ഓഫീസര്‍ വി. അശ്വതി,സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ നോമിനി എം. രാമചന്ദ്രന്‍, ജില്ലാ കായിക അസോയിയേഷന്‍ ഭാരവാഹികള്‍, കായിക താരങ്ങള്‍, യുവജന സംഘടന ഭാരവാഹികള്‍, ട്രോമ കെയര്‍, ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍, എന്‍. സി സി, എന്‍. എസ്.എസ്, സ്‌കൗട്ട് ആന്‍ഡ് ഗൈഡ് കേഡറ്റ്സുള്‍പ്പടെ ആയിരത്തോളം പേര്‍ മിനിമാരത്തോണിന്റെ ഭാഗമായി.
- Log in to post comments