മേളയ്ക്ക് വർണം വിതറാൻ പുഷ്പമേള
എന്റെ കേരളം പ്രദർശന വിപണനമേളയിൽ പുഷ്പമേളയുമായി സഹകരണ വകുപ്പ്
ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ മെയ് നാല് മുതൽ 10 വരെ സ്റ്റേഡിയം ബസ് സ്റ്റാന്റിന് സമീപത്തെ മൈതാനത്ത് നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയിൽ ചന്തം ചാർത്താൻ സഹകരണ വകുപ്പ് പുഷ്പമേള ഒരുക്കുന്നു.
വിവിധ വകുപ്പുകളുടെ വ്യത്യസ്ത സ്റ്റാളുകൾക്കിടയിൽ പുഷ്പ മേള വർണാഭമാകും.
ജമന്തി, ഡാലിയ, ഗന്ധരാജ്, സീനിയ, ഡയാന്തസ്, സിലോഷിയ, ജറപറ, മാരിഗോൾഡ്, ഡൈസി തുടങ്ങിയ പൂക്കൾ സ്റ്റാളിൽ നിറഞ്ഞ് നിൽക്കുന്നത് മനോഹര കാഴ്ചയാകും. പൂക്കൾക്ക് പുറമേ പച്ചക്കറി വിത്തുകളും തൈകളും സ്റ്റാളിൽ ലഭിക്കും. പാവൽ, പടവലം, ചീര, വെണ്ട, വഴുതന, പയർ, കുമ്പളം, മത്തൻ, വെള്ളരി, ചീര, പപ്പായ തുടങ്ങിയവയുടെ വിത്തുകളാണ് വിതരണം ചെയ്യുന്നത്. മാവ്, പ്ലാവ്, റംബുട്ടാൻ, ചാമ്പ, പേര, മാതളം, ചെറു നാരങ്ങ, സപ്പോട്ട, ഒാറഞ്ച്, മുന്തിരി, കുരുമുളക്ക് തുടങ്ങിയ ഫല വൃക്ഷ തൈകളും മേളയിലെത്തും. ജൈവവളം, കീടനാശിനി തുടങ്ങിയവും ലഭിക്കും.
- Log in to post comments