Skip to main content

മേളയിൽവിവിധ രക്ഷാപ്രവർത്തന ഉപകരണങ്ങളുടെ പ്രദർശനവുമായി അഗ്നിരക്ഷാ ശമന സേന

 

എന്റെ കേരളം മേളയിൽവിവിധ ഉപകരണങ്ങളുടെ പ്രദർശനവുമായി അഗ്നിരക്ഷാ ശമന സേന. വിവിധ രക്ഷാപ്രവർത്തനങ്ങൾക്കുപയോഗിക്കുന്ന ഉപകരണങ്ങൾമേളയിൽപ്രദർശിപ്പിക്കും. ഹൈഡ്രോളിക് കട്ടർ, ഹൈഡ്രോളിക് സ്‌പ്രെഡർ, ഹൈഡ്രോളിക് റാം, ചെയിൻസ്വാ, എക്‌സ്വാസ്റ്റ് ബ്ലോവർ, കോൺക്രീറ്റ് കട്ടർതുടങ്ങി നിരവധി ഉപകരണങ്ങളുടെ പ്രദർശനമാണ് നടക്കുക.

പാചക വാതകമായ ലിക്വിഫൈഡ് പെട്രോളിയം ഗ്യാസിൽനിന്ന് തീപിടുത്തമുണ്ടാവുന്നതിനെ സംബന്ധിച്ച് തത്സമയ പ്രദർശനവും പ്രതിരോധമാർഗങ്ങൾനിർദേശവും നൽകും. പ്രാഥമിക ശുശ്രൂഷ കിറ്റ്, തീപിടുത്തമുണ്ടാവുമ്പോൾഉപയോഗിക്കുന്ന ഉപകരണങ്ങളുടെ പ്രദർശനവും നടക്കും. വകുപ്പിന്റെ രക്ഷാപ്രവർത്തനങ്ങളും നേട്ടങ്ങളുടെ പ്രദർശനവും നടക്കും.  

date