Skip to main content

എന്റെ കേരളം മേളയില്‍ ജയില്‍ വകുപ്പിനെ അടുത്തറിയാം

എന്റെ കേരളം പ്രദര്‍ശന വിപണ മേളയില്‍ എത്തിയാല്‍ ജയില്‍ വകുപ്പിനെ അടുത്തറിയാം. സ്റ്റേഡിയം ബസ് സ്റ്റാന്‍റിന് സമീപത്തെ മൈതനാത്ത് നടക്കുന്ന എന്റെ കേരളം മേളയിലാണ് ജയില്‍ വകുപ്പിന്റെ സേവനങ്ങള്‍ പൊതുജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ ജയില്‍ വകുപ്പ് സ്റ്റാള്‍ ഒരുക്കിയിട്ടുള്ളത്. ഒരു കുറ്റവാളിയുടെ ഏകാന്തവും അജ്ഞാതവുമായ ജയില്‍ ജീവിതത്തെ കാണിക്കുന്ന തരത്തില്‍ ജയിലിന്റെ മാതൃകയും സ്റ്റാളില്‍ ഒരുക്കിയിട്ടുണ്ട്. ജയില്‍ അന്തേവാസികള്‍ നിര്‍മ്മിച്ചെടുത്ത കരകൗശല ഉല്‍പ്പന്നങ്ങളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

തൊഴില്‍ നൈപുണ്യം, അച്ചടക്കം, സാമ്പത്തിക സുരക്ഷാ ബോധം, ആത്മവിശ്വാസം, സ്വാശ്രയത്വം, ജോലിയോടുള്ള ശരിയായ സമീപനം, അന്തസ്സ് എന്നിവ അന്തേവാസികളില്‍ മെച്ചപ്പെടുത്തുന്നതിനായി വകുപ്പ് നല്‍കുന്ന പ്രവര്‍ത്തനങ്ങളെ കുറിച്ചും ഉദ്യോഗസ്ഥര്‍ പറഞ്ഞ് നല്‍കുന്നു.
കൂടാതെ തൂക്ക് മരത്തിന്റെ മാതൃകയും ഒരുക്കിയിട്ടുണ്ട്. ജയില്‍ വകുപ്പിന്റെ കഴിഞ്ഞ ഒന്‍പത് വര്‍ഷത്തെ നേട്ടങ്ങള്‍, വിവിധതരം ശിക്ഷാ നടപടികള്‍, അന്തേവാസികള്‍ക്ക് നല്‍കുന്ന ഭക്ഷണ ക്രമം മറ്റു വിവരങ്ങളും സന്ദര്‍ശകര്‍ക്കായി ഒരുക്കുന്നു.
 

date