'ഹെര്‍ സ്റ്റോറി': ദേശീയ വായനാദിനാചരണം ഇന്ന്
ദേശീയ വായനാദിനത്തോടനുബന്ധിച്ച് ജില്ലാ ജെന്‍ഡര്‍ റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തില്‍ 'ഹെര്‍ സ്റ്റോറി' എന്ന പേരില്‍ പരിപാടി സംഘടിപ്പിക്കുന്നു. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ഇന്ന് (ജൂണ്‍ 19) രാവിലെ 10 -ന് നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോള്‍ നിര്‍വഹിക്കും.
വായനക്കാരായ വനിതകള്‍ വായിച്ച പുസ്തകങ്ങളില്‍ സ്ത്രീകള്‍ കേന്ദ്രകഥാപാത്രങ്ങളായി വരുന്ന രചനകളുടെ വായനാനുഭവം പങ്കുവയ്ക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി കെ ചാമുണ്ണി അധ്യക്ഷത വഹിക്കുന്ന പരിപാടിയില്‍ പ്രശസ്ത സാഹിത്യകാരി എം ബി മിനി മോഡറേറ്ററാകും. കുടുംബശ്രീ ജില്ലാ മിഷന്റെയും ജില്ലാ പഞ്ചായത്തിന്റെയും ആഭിമുഖ്യത്തില്‍ ജില്ലാ പഞ്ചായത്ത് ഓഫീസിലാണ് ജില്ലാ ജെന്‍ഡര്‍ റിസോഴ്സ് സെന്ററും ക്യാപ്റ്റന്‍ ലക്ഷ്മി സ്മാരക ലൈബ്രറിയും പ്രവര്‍ത്തിക്കുന്നത്.
- Log in to post comments