Post Category
സംസ്ഥാന പട്ടികജാതി പട്ടികഗോത്ര വര്‍ഗകമ്മീഷന്‍ സിറ്റിങ്് : 19 പരാതികള്‍ തീര്‍പ്പാക്കി
അട്ടപ്പാടിയില്‍ നടന്ന സംസ്ഥാന പട്ടികജാതി പട്ടികഗോത്ര വര്‍ഗ കമ്മീഷന് സിറ്റിങ്ങില്‍ 19 പരാതികള്‍ തീര്‍പ്പാക്കി. അഗളി മിനിസിവില്‍ സ്റ്റേഷനില്‍ നടന്ന സിറ്റിങ്ങിന് ചെയര്മാന് ശേഖരന് മിനിയോടന്‍ നേതൃത്വം നല്കി. ആകെ 25 പരാതികളാണ് സിറ്റിങ്ങില്‍ ലഭിച്ചത്. ആറ് പരാതികള്‍ തുടര്‍ നടപടികള്‍ക്കായി മാറ്റിവച്ചു. സിറ്റിങ്ങിന് ശേഷം അട്ടപ്പാടി മേലേമുള്ളി ഒന്‍പതാം വാര്‍ഡും, ആനവായ് നഗര്‍, മുക്കാലി നഗര്‍ എന്നിവിടങ്ങള്‍ കമ്മീഷന് സന്ദര്‍ശിച്ചു വിലയിരുത്തി. കമ്മീഷന് അംഗം അഡ്വ. സേതു നാരായണന്, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
ഫോട്ടോ: അട്ടപ്പാടി അഗളി മിനി സിവില്‍സ്റ്റേഷനില്‍ ചെയര്മാന് ശേഖരന് മിനിയോടന്റെ നേതൃത്വത്തില്‍ നടക്കുന്ന സംസ്ഥാന പട്ടികജാതി പട്ടിക ഗോത്ര വര്‍ഗ കമ്മീഷന് സിറ്റിങ്
date
- Log in to post comments