Skip to main content

അധ്യാപക നിയമനം

പട്ടാമ്പി സര്‍ക്കാര്‍ സംസ്‌കൃത കോളേജില്‍ ബോട്ടണി വിഭാഗത്തില്‍ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. യു.ജി.സി മാനദണ്ഡങ്ങള്‍ അനുസരിച്ച് യോഗ്യത ഉള്ളവരും തൃശൂര്‍ കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. വയസ്സ്, പ്രവൃത്തി പരിചയം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സല്‍ പ്രമാണങ്ങള്‍ സഹിതം മെയ് 30 ന് ഉച്ചക്ക് 1.30ന് ഓഫീസില്‍ കൂടിക്കാഴ്ച്ചക്ക് എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍ : 0466 2212223

കൊഴിഞ്ഞാമ്പാറ സര്‍ക്കാര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ കൊമേഴ്‌സ് വിഭാഗത്തില്‍ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. യു.ജി.സി നെറ്റ്, പി.എച്ച്.ഡി യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. ഉദ്യോഗാര്‍ഥികള്‍ കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. അപേക്ഷകള്‍ തപാല്‍ വഴിയോ principalgasck@gmail.com എന്ന ഇമെയിലിലോ ജൂണ്‍ അഞ്ചിന് മുമ്പായി ലഭിക്കണം. ജൂണ്‍ അഞ്ച് പകല്‍ 11 ന് കോളേജില്‍ അഭിമുഖം നടക്കുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 9188900190

date