സ്പെക്ട്രം തൊഴില്‍ മേള നടന്നു എ.പ്രഭാകരന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു
ജില്ലയില്‍ സ്പെക്ട്രം തൊഴില്‍ മേള നടന്നു. മലമ്പുഴ ഐ.ടി.ഐയില്‍ നടന്ന തൊഴില്‍മേളയുടെ ഉദ്ഘാടനം എ. പ്രഭാകരന് എം.എല്‍.എ നിര്‍വഹിച്ചു. ജില്ലയില്‍ സര്‍ക്കാര്‍/സ്വകാര്യ ഐ.ടി.ഐകളില്‍ നിന്നും പരിശീലനം പൂര്‍ത്തിയാക്കിയ ട്രെയിനികളും 2025 ല്‍ കോഴ്സ് പൂര്‍ത്തീകരിക്കുന്ന അവസാന വര്‍ഷ ട്രെയിനികളുള്‍പ്പടെ 1320 ഉദ്യോഗാര്‍ഥികള്‍ മേളയുടെ ഭാഗമായി. ഒരു അന്തരാഷ്ട്ര കമ്പനി ഉള്‍പ്പടെ 43 കമ്പനികളാണ് മേളയില്‍ പങ്കെടുത്തത്.
മലമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാധിക മാധവന് അധ്യക്ഷയായ പരിപാടിയില്‍ മേഖല കണ്‍വീനര്‍ സ്പെക്ട്രം 2025 ഇന്‍സ്പെക്ടര്‍ ഓഫ് ട്രെയിനിങ് എസ്.വി. അനില്‍കുമാര്‍, കഞ്ചിക്കോട്, ഇന്സ്ട്രുമെന്േഷന് ലിമിറ്റഡ് അഡീഷണല്‍ ജനറല്‍ മാനേജറും(കോമേഴ്ഷ്യല്‍) ഐ.എം.സി ചെയര്‍മാനുമായ വി. ഗിരീഷ്, പ്രൈവറ്റ് ഐ.ടി.ഐ. മാനേജ്മെന്റ് പ്രതിനിധി രാജേഷ് മേനോന്, ആര്.ഐ സെന്റര്‍ ട്രെയിനിങ് ഓഫീസര്‍ കെ.പി സാദത്ത്, ട്രെയിനീസ് കൗണ്‍സില്‍ പ്രതിനിധി യു.കെ സൂരജ്, സ്പെക്ട്രം 2025 ജില്ല കണ്‍വീനറും മലമ്പുഴ ഗവ. ഐ.ടി.ഐ. പ്രിന്‍സിപ്പലുമായ എ. രാജേഷ് എന്നിവര്‍ പങ്കെടുത്തു.
- Log in to post comments