Post Category
വാര്‍ഡ് വിഭജനം: കരട് വിജ്ഞാപനം പ്രസിദ്ധീകരിച്ചു
പാലക്കാട് ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളിലെ വാര്‍ഡുകള്‍ പുനര്‍ വിഭജിച്ച് കരട് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിഭജനം സംബന്ധിച്ച ആക്ഷേപങ്ങളും അഭിപ്രായങ്ങളും ജൂണ്‍ ഏഴിനകം ഡീലിമിറ്റേഷന്‍ കമ്മീഷന്‍ സെക്രട്ടറിക്കോ, ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനോ നേരിട്ടോ, രജിസ്റ്റര്‍ ചെയ്ത തപാല്‍ മുഖേന സംസ്ഥാന ഡീലിമിറ്റേഷന്‍ കമ്മീഷന്‍, കോര്‍പ്പറേഷന്‍ ബില്‍ഡിംഗ് നാലാം നില, വികാസ്ഭവന്‍ പിഒ, തിരുവനന്തപുരം-695033 എന്ന വിലാസത്തിലോ നല്‍കേണ്ടതാണെന്ന് ഡെപ്യൂട്ടി കളക്ടര്‍ (തിരഞ്ഞെടുപ്പ് വിഭാഗം) അറിയിച്ചു. ആക്ഷേപങ്ങള്‍ക്കൊപ്പം എന്തെങ്കിലും രേഖകള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ആ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും നല്‍കേണ്ടതാണ്. ഫോണ്‍: 0491 2505160.
date
- Log in to post comments