Skip to main content

പോസ്റ്റ് മെട്രിക് ഹോസ്റ്റൽ പ്രവേശനം

 

പട്ടികജാതി വികസന ഓഫീസിനു കീഴിലുള്ള കണ്ണാടി (പെൺകുട്ടികൾ), ജൈനിമേട് (ആൺകുട്ടികൾ) പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളിലേക്ക് പ്രവേശനത്തിനായി സർക്കാർ/ എയ്ഡഡ് പോസ്റ്റ്മെട്രിക് സ്ഥാപനങ്ങളിൽ പഠിക്കുന്ന പട്ടികജാതി/ പട്ടികവർഗ്ഗ, ഒ ബി സി, മറ്റു സമുദായങ്ങൾ എന്നീ വിഭാഗങ്ങളിലെ വിദ്യാര്‍ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രവേശനം ആഗ്രഹിക്കുന്നവർ അപേക്ഷ, ജാതി, വരുമാനം, നേറ്റിവിറ്റി, വിദ്യാഭ്യാസ യോഗ്യത, അവസാന പരീക്ഷയിൽ ലഭിച്ച മാർക്ക് ലിസ്റ്റ് എന്നീ സർട്ടിഫിക്കറ്റുകൾ സഹിതം പഠനം നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനത്തിൽ പ്രവേശനം നേടി 15 ദിവസത്തിനകം പാലക്കാട് ജില്ല പട്ടികജാതി വികസന ഓഫീസിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്. വിശദവിവരങ്ങൾ പാലക്കാട് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ നിന്നും ലഭിക്കും. ഫോൺ : 0491 2505005

date