Skip to main content

കുടുംബശ്രീ മാധ്യമ ശില്‍പ്പശാല ഇന്ന്

 

ജില്ലാ കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍ വകുപ്പിന്റെയും പാലക്കാട് പ്രസ് ക്ലബിന്റെയും സഹകരണത്തോടെ നടത്തുന്ന മാധ്യമ ശില്‍പ്പശാല ഇന്ന്( ജൂലൈ എട്ടിന്). കുടുംബശ്രീയുടെ വിവിധ പദ്ധതികള്‍ അവബോധം നല്‍കാനും പ്രവര്‍ത്തനങ്ങളുടെ പ്രചാരണത്തിനുമായാണ് ശില്‍പ്പശാല നടത്തുന്നത്. പാലക്കാട് ടോപ് ഇന്‍ ടൗണ്‍ ഹാളില്‍ രാവിലെ 10.30നാണ് പരിപാടി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍ ഉദ്ഘാടനം ചെയ്യും. കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ എന്‍.ഉണ്ണികൃഷ്ണന്‍ അധ്യക്ഷനാവും. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് പ്രീയ കെ ഉണ്ണികൃഷ്ണന്‍ മുഖ്യാതിഥിയാകും.

date