Post Category
ക്വട്ടേഷൻ ക്ഷണിച്ചു
സമഗ്രശിക്ഷാ കേരളം, എറണാകുളം ജില്ലാകാര്യാലയത്തിൻ്റെ ഔദ്യോഗിക യാത്രകൾക്കായി വാഹനം ലഭ്യമാക്കുന്നതിന് മത്സര സ്വഭാവത്തിലുള്ള ക്വട്ടേഷൻ ക്ഷണിച്ചു. ടാക്സി പെർമിറ്റുള്ള സെവൻസീറ്റർ വാഹനം പ്രതിമാസ വാടക അടിസ്ഥാനത്തിലാണ് ലഭ്യമാക്കേണ്ടത്.
ക്വട്ടേഷൻ സീൽ ചെയ്ത കവറിൽ ഡിസംബർ 6 വൈകിട്ട് 3ന് മുമ്പായി സമർപ്പിക്കണം. കരാറിന്റെ വിശദാംശങ്ങൾ എറണാകുളം സൗത്ത് എസ്.ആർ.വി എൽ.പി സ്കൂളിലുള്ള സമഗ്ര ശിക്ഷാ കേരള എറണാകുളം ജില്ലാ കാര്യാലയത്തിൽ ലഭിക്കും.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക - ജില്ലാ പ്രോജക്ട് കോഓഡിനേറ്റർ സർവ്വ ശിക്ഷാ അഭിയാൻ, എറണാകുളം, എസ്.ആർ.വി എൽ.പി സ്കൂൾ ക്യാമ്പസ് ചിറ്റൂർ റോഡ്, എറണാകുളം - 682011, ഫോൺ: 04842962041, 9847191888
date
- Log in to post comments