Post Category
ആന എഴുന്നള്ളിപ്പിന് മുന്‍കൂര്‍ അനുമതി വാങ്ങണം
ക്ഷേത്ര ഉത്സവങ്ങള്‍ക്കും മറ്റ് ആഘോഷങ്ങളുടെ ആചാരത്തിന്റെ ഭാഗമായുള്ള ചടങ്ങുകൾക്കും ആനയെ എഴുന്നള്ളിക്കുന്നതിന് നാട്ടാന പരിപാലന ചട്ടപ്രകാരം മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന് നാട്ടാന പരിപാലന ചട്ടം ജില്ലാതല മോണിറ്ററിങ് കമ്മിറ്റി ചെയർപേഴ്സണ്‍ കൂടിയായ ജി ല്ലാ കളക്ടര്‍ അറിയിച്ചു. ഉത്സവ തീയതിക്ക് ഒരു മാസം മുന്‍പ് ആനയെഴുന്നള്ളിക്കുന്നതിനുള്ള അപേക്ഷകള്‍ അതാത് കമ്മിറ്റിക്കാര്‍ നല്‍കണം. സമയപരിധി കര്‍ശനമായും പാലിക്കണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
date
- Log in to post comments