Skip to main content

അസിസ്റ്റന്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

 

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ മരുതറോഡ് ഗവ കൊമേഴ്‌സ്യല്‍ ഇന്‍സ്റ്റിറ്റൂട്ടില്‍ അസിസ്റ്റന്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. ബികോം, ഡിപ്ലോമ ഇന്‍ സെക്രട്ടേറിയല്‍ പ്രാക്ടീസ് അല്ലേങ്കില്‍ ഡിപ്ലോമ ഇന്‍ ഷോര്‍ട്ഹാന്‍ഡ് ടൈപ്പ്‌റൈറ്റിങ്, കമ്പ്യൂട്ടര്‍ വേര്‍ഡ് പ്രൊസസ്സിങ് എന്നിവയാണ് വിദ്യഭ്യാസ യോഗ്യത. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ജനുവരി ആറിന് രാവിലെ 10 ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിന് എത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0491 2532371, 8111874768

date