അഗ്രിക്കള്‍ച്ചറല്‍ എക്സറ്റന്ഷന് സര്‍വീസ് ഡിപ്ലോമ കോഴ്സ് പുതിയ ബാച്ച് ആരംഭിച്ചു
ഡിപ്ലോമ ഇന്‍ അഗ്രികള്‍ച്ചറല്‍ എക്സറ്റന്ഷന് സര്‍വീസസ് ഫോര്‍ ഇന്‍പുട്ട് ഡീലേഴ്സ് (DAESI) കോഴ്സിന്റെ അഞ്ചാം ബാച്ച് ആരംഭിച്ചു. ബാച്ചിന്റെ ഉദ്ഘാടനം പാലക്കാട് ജില്ലാ പഞ്ചായത്ത് ഹാളില്‍ വി കെ ശ്രീകണ്ഠന് എം പി നിര്‍വഹിച്ചു.
കേന്ദ്ര സര്‍ക്കാറിന്റെ കീഴിലുള്ള നാഷ്ണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഗ്രിക്കള്‍ച്ചറല്‍ എക്സറ്റന്ഷന് മാനേജ്മെന്റാണ് (MANAGE) കോഴ്സിന് രൂപം നല്‍കിയത്. കര്‍ഷക സേവനരംഗത്ത് ഇന്‍പുട്ട് ഡീലര്‍മാരുടെ പങ്ക് ശക്തിപ്പെടുത്തുന്നതിനും ശാസ്ത്രീയ കൃഷിജ്ഞാനം കര്‍ഷക തലത്തിലേക്ക് എത്തിക്കുന്നതിനും പദ്ധതിക്ക് പ്രാധാന്യമുണ്ടെന്ന് എം പി പറഞ്ഞു.
കെ വി കെ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ എം ഇസ്രയേല്‍ തോമസ്, ആത്മ ഡെപ്യൂട്ടി പ്രോജക്ട് ഡയറക്ടര്‍ ഡോ. ആര് വേലായുധന്, ഇ ആന്‍ഡ് ടി ഡെപ്യൂട്ടി ഡയറക്ടര്‍ സതീഷ് കുമാര്‍, കീടനാശിനി - വളം കൂട്ടായ്മ പ്രസിഡന്റ് സുബി ഭാസ്കര്‍, ഫസിലിറ്റേറ്റര്‍ ഇ എം ബാബു, കെ വി കെ അസി. പ്രൊഫ. ഡോ. പി എസ് ലക്ഷ്മി തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments