Post Category
ഏകദിന പഠനയാത്ര: ടെന്‍ഡര്‍ ക്ഷണിച്ചു
കുഴല്‍മന്ദം മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ 2025-26 വര്‍ഷത്തില്‍ പത്ത്, പ്ലസ് ടു ക്ലാസുകളില്‍ പഠിക്കുന്ന 71 ആണ്‍കുട്ടികളെ ആലപ്പുഴയിലേക്ക് ഏകദിന പഠനയാത്രയ്ക്ക് കൊണ്ട് പോകുന്നതിന് സര്‍ക്കാര്‍ അംഗീകൃത ടൂര്‍ ഓപ്പറേറ്റര്‍മാരില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. പഠനയാത്ര പൊതു വിദ്യാഭ്യാസ വകുപ്പിന്റെ മാനദണ്ഡപ്രകാരം ആയിരിക്കണം. ടെന്‍ഡര്‍ ജനുവരി 30 ന് വൈകീട്ട് മൂന്നിന് മുമ്പായി ജില്ലാ പട്ടികജാതി വികസന ഓഫീസര്‍, ജില്ലാ പട്ടികജാതി വികസന ഓഫീസ്, സിവില്‍ സ്റ്റേഷന്‍ രണ്ടാം നില, പാലക്കാട് എന്ന വിലാസത്തില്‍ ലഭിക്കണം. അന്നേ ദിവസം വൈകീട്ട് നാലിന് ടെണ്ടറുകള്‍ തുറക്കുമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2505005.
date
- Log in to post comments