Skip to main content

മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രവേശനം

 

പട്ടികജാതി പട്ടിക വര്‍ഗ റസിഡ്യന്‍ഷ്യല്‍ എജ്യൂക്കേഷന്‍ സൊസൈറ്റിയുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന തൃത്താല, കുഴല്‍മന്ദം എന്നീ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ 2025 -27 അധ്യയന വര്‍ഷത്തില്‍  അഞ്ചാം ക്ലാസിലേക്ക് പ്രവേശനം നല്‍കുന്നതിന് പട്ടിക ജാതി വിദ്യാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  അപേക്ഷകര്‍ 2026-27 അധ്യയന വര്‍ഷത്തില്‍ അഞ്ചാം ക്ലാസിലേക്ക് പ്രവേശന യോഗ്യത ഉള്ളവരായിരിക്കണം. തൃത്താല, കുഴല്‍മന്ദം  എം ആര്‍ എസില്‍ പെണ്‍കുട്ടികള്‍ക്കും ( മലയാളം മീഡിയം) കുഴല്‍മന്ദം എം ആര്‍ എസില്‍ ആണ്‍കുട്ടികള്‍ക്കും ( ഇംഗ്ലീഷ് മീഡിയം) ആണ് പ്രവേശനം.  തൃത്താല, കുഴല്‍ മന്ദം എം ആര്‍ എസുകളിലേക്ക് നിശ്ചിത ഫോമിലുള്ള അപേക്ഷയോടൊപ്പം ജാതി, കുടുംബ വാര്‍ഷിക വരുമാനം എന്നിവ തെളിയിക്കുന്നതിനുള്ള  സാക്ഷ്യ പത്രങ്ങളും 2025- 26 നാലാം തരത്തില്‍ പഠിച്ചിരുന്നെന്ന് കാണിക്കുന്ന സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍/ ഹെഡ്മിസ്ട്രസിന്റെ സാക്ഷ്യപത്രം എന്നിവയും നല്‍കണം. ആകെയുള്ള സീറ്റില്‍ പത്ത് ശതമാനം സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മറ്റ് വിഭാഗങ്ങള്‍ക്ക് ലഭിക്കും. അപേക്ഷകള്‍ ഫെബ്രുവരി 20 ന് വൈകീട്ട് അഞ്ചിന് മുമ്പായി പാലക്കാട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസിലോ സമീപത്തുള്ള ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിലോ എത്തിക്കണം. അപേക്ഷാ ഫോമുകള്‍ എം ആര്‍ എസുകള്‍, ജില്ലാ പട്ടികജാതി വികസന ഓഫീസ്, അടുത്തുള്ള ബ്ലോക്ക് പട്ടികജാതി വികസന ഓഫീസ് എന്നിവിടങ്ങളില്‍ നിന്ന് ലഭിക്കുമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9495227083 (തൃത്താല എ ആര്‍ എസ്), 9495035469 (കുഴല്‍മന്ദം എം ആര്‍ എസ്).

 

date