Skip to main content

അക്ഷയ സംരംഭകരാകാന്‍ പട്ടികവിഭാഗക്കാര്‍ക്ക് അവസരം

   അക്ഷയ സംരംഭകരാകാന്‍ പട്ടികവിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം.     സര്‍ക്കാര്‍ പുതുതായി അനുവദിച്ച 1037 അക്ഷയ കേന്ദ്രങ്ങളില്‍ പട്ടികജാതി-103, പട്ടികവര്‍ഗം-54  എന്നിങ്ങനെ 157 എണ്ണം പട്ടികവിഭാഗക്കാര്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്.   ഇതിനു പുറമെ പൊതുവിഭാഗത്തിലും പട്ടിക വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം.   10 ശതമാനം മുന്‍ഗണനയും ലഭിക്കും. വനിതകള്‍, സ്വന്തമായി കെട്ടിട സൗകര്യമുള്ളവര്‍ക്കും മുന്‍ഗണനയുണ്ട്. എസ്.സി/എസ്.ടി വികസന കോര്‍പറേഷന്റെ വിവിധ വായ്പാ പദ്ധതികളിലൂടെ   സാമ്പത്തികപിന്തുണ ഉറപ്പാക്കും.  അവസാനതീയതി:  മാര്‍ച്ച് ഏഴ്.   പ്ലസ് ടു / പ്രീ ഡിഗ്രി പാസായ 18 നും 50  നും മധ്യേ പ്രായമുള്ളവരാകണം.    കമ്പ്യൂട്ടര്‍ പരിജ്ഞാനം ഉണ്ടാകണം. ഏപ്രില്‍ 11 നാണ് എഴുത്തു പരീക്ഷ. Ibsedp, Ibscentre.in   വിലാസത്തില്‍  അപേക്ഷിക്കാം.      ഫോണ്‍: 0476-2830700, 9400372261.
 

date