Post Category
അക്ഷയ സംരംഭകരാകാന്‍ പട്ടികവിഭാഗക്കാര്‍ക്ക് അവസരം
അക്ഷയ സംരംഭകരാകാന്‍ പട്ടികവിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം. സര്‍ക്കാര്‍ പുതുതായി അനുവദിച്ച 1037 അക്ഷയ കേന്ദ്രങ്ങളില്‍ പട്ടികജാതി-103, പട്ടികവര്‍ഗം-54 എന്നിങ്ങനെ 157 എണ്ണം പട്ടികവിഭാഗക്കാര്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്. ഇതിനു പുറമെ പൊതുവിഭാഗത്തിലും പട്ടിക വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം. 10 ശതമാനം മുന്‍ഗണനയും ലഭിക്കും. വനിതകള്‍, സ്വന്തമായി കെട്ടിട സൗകര്യമുള്ളവര്‍ക്കും മുന്‍ഗണനയുണ്ട്. എസ്.സി/എസ്.ടി വികസന കോര്‍പറേഷന്റെ വിവിധ വായ്പാ പദ്ധതികളിലൂടെ സാമ്പത്തികപിന്തുണ ഉറപ്പാക്കും. അവസാനതീയതി: മാര്‍ച്ച് ഏഴ്. പ്ലസ് ടു / പ്രീ ഡിഗ്രി പാസായ 18 നും 50 നും മധ്യേ പ്രായമുള്ളവരാകണം. കമ്പ്യൂട്ടര്‍ പരിജ്ഞാനം ഉണ്ടാകണം. ഏപ്രില്‍ 11 നാണ് എഴുത്തു പരീക്ഷ. Ibsedp, Ibscentre.in വിലാസത്തില്‍ അപേക്ഷിക്കാം. ഫോണ്‍: 0476-2830700, 9400372261.
date
- Log in to post comments