Skip to main content

നിയമസഭാ തിരഞ്ഞെടുപ്പ്: നോഡൽ ഓഫീസർമാരെ നിയമിച്ചു

 

നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാലക്കാട് ജില്ലയിലെ വിവിധ പ്രവർത്തനങ്ങൾക്കായി നോഡൽ ഓഫീസർമാരെ നിയമിച്ച് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കളക്ടർ മാധവിക്കുട്ടി എം.എസ് ഉത്തരവിറക്കി. തിരഞ്ഞെടുപ്പ് ജോലികൾ കൃത്യമായി ഏകോപിപ്പിക്കുന്നതിനും നിരീക്ഷിക്കുന്നതിനുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശപ്രകാരമാണ് വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർക്ക് പ്രത്യേക ചുമതലകൾ നൽകിയിരിക്കുന്നത്. നോഡല്‍ ഓഫീസര്‍മാരുടെ വിവരങ്ങള്‍ താഴെ നല്‍കുന്നു.

മാതൃകാ പെരുമാറ്റച്ചട്ടം നടപ്പിലാക്കൽ - സുനിൽ കുമാർ കെ. - അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ്. ക്രമസമാധാനം, സുരക്ഷാ പ്ലാൻ - ടി.എസ്. സിനോജ് - അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ്. കമ്പ്യൂട്ടറൈസേഷൻ, ഐ.ടി - സുരേഷ് കുമാർ പി. - സീനിയർ ഡയറക്ടർ (ഐ.ടി) & ഡിസ്ട്രിക്ട് ഇൻഫോർമാറ്റിക്സ് ഓഫീസർ. കമ്മ്യൂണിക്കേഷൻ പ്ലാൻ, സൈബർ സുരക്ഷ - ശ്രുതി എസ്. - ഡിസ്ട്രിക്ട് ഇൻഫോർമാറ്റിക് അസോസിയേറ്റ്. ബാലറ്റ് പേപ്പർ, പോസ്റ്റൽ ബാലറ്റ് - ശ്രീജിത്ത് എസ്. - സ്പെഷ്യൽ ഡെപ്യൂട്ടി കളക്ടർ, കെ.ബി.ഐ.സി. ഉദ്യോഗസ്ഥ വിന്യാസം - ഷീജ വി.കെ. - ഹുസൂർ ശിരസ്തദാർ, കളക്ടറേറ്റ്. ഇ.വി.എം മെഷീനുകളുടെ മേൽനോട്ടം - അബ്ദുൽ ലത്തീഫ് എ. - സ്പെഷ്യൽ തഹസിൽദാർ, ലാൻഡ് റിഫോംസ്. ഗതാഗത ക്രമീകരണങ്ങൾ - മുജീബ് സി.യു. - റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ. പരിശീലന പരിപാടികൾ - ഷാനവാസ് ഖാൻ പി.എ. - സ്പെഷ്യൽ തഹസിൽദാർ, എൽ.എ.എൻ.എച്ച്.  മെറ്റീരിയൽ മാനേജ്‌മെന്റ് - എൻ.എൻ. മുഹമ്മദ് റാഫി - തഹസിൽദാർ (റവന്യൂ റിക്കവറി). തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണം - രാഖി സി.ജെ. - ഫിനാൻസ് ഓഫീസർ, കളക്ടറേറ്റ്. വോട്ടർ ബോധവൽക്കരണം (സ്വീപ്) - രവി മീണ - അസിസ്റ്റന്റ് കളക്ടർ. മീഡിയ കമ്മ്യൂണിക്കേഷൻ - പ്രിയ കെ. ഉണ്ണികൃഷ്ണൻ - ജില്ലാ ഇൻഫർമേഷൻ ഓഫീസർ. ഐ.ടി ആപ്ലിക്കേഷനുകൾ - നൗഷാദ് എ. - ഡിസ്ട്രിക്ട് ടെക്നിക്കൽ ഓഫീസർ, ഇൻഫർമേഷൻ കേരള മിഷൻ.  ഒബ്സർവർമാരുടെ ഏകോപനം - ആനന്ദ് എസ് കുമാർ - അസിസ്റ്റന്റ് ഡയറക്ടർ, എൽ.എസ്.ജി.ഡി. ഹെൽപ്പ് ലൈൻ, പരാതി പരിഹാരം - ഏലിയാമ്മ നൈനാൻ - ജില്ലാ പ്ലാനിങ് ഓഫീസർ. വോട്ടിങ് ഉദ്യോഗസ്ഥരുടെ ക്ഷേമം - രാഗപ്രിയ - ജില്ലാ സോഷ്യൽ ജസ്റ്റിസ് ഓഫീസർ. വെബ്കാസ്റ്റിങ് - യുസ്ര - ഡിസ്ട്രിക്ട് പ്രോജക്ട് മാനേജർ, കേരള സ്റ്റേറ്റ് ഐ.ടി മിഷൻ. എക്സൈസ് വിഭാഗം - സുധീർ ടി.എൻ. - എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ. പോളിങ് ഉദ്യോഗസ്ഥരുടെ ആരോഗ്യ സംരക്ഷണം - ഡോ. അനൂബ് റസാഖ് - ഡെപ്യൂട്ടി ഡി.എം.ഒ (ആരോഗ്യം). വോട്ടർ പട്ടിക മാനേജ്‌മെന്റ് - ജയ വി.ടി. - സീനിയർ സൂപ്രണ്ട്, കളക്ടറേറ്റ്. സെക്ടർ ഓഫീസർമാരുടെ ചുമതല - സബിത വാര്യർ - സീനിയർ സൂപ്രണ്ട്, കളക്ടറേറ്റ്. ഹരിതചട്ടം നടപ്പിലാക്കൽ - വരുൺ ജി. - ജില്ലാ കോർഡിനേറ്റർ, ശുചിത്വ മിഷൻ.

നിയമിക്കപ്പെട്ട നോഡൽ ഓഫീസർമാർ നിലവിലെ ഔദ്യോഗിക പദവികൾക്കൊപ്പം തന്നെ തിരഞ്ഞെടുപ്പ് ചുമതലകളും നിർവ്വഹിക്കണമെന്ന് ഉത്തരവിൽ പറയുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതോടെ ഇവർ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ കീഴിലായിരിക്കും പ്രവർത്തിക്കുക. ഇവരുടെ പ്രവർത്തനങ്ങൾ ജില്ലാ കളക്ടറും സംസ്ഥാനതല നോഡൽ ഓഫീസർമാരും കൃത്യമായ ഇടവേളകളിൽ വിലയിരുത്തും.

date