അപേക്ഷ ക്ഷണിച്ചു
കേരള സര്‍ക്കാര്‍ പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള വടക്കഞ്ചേരി കമ്മ്യൂണിറ്റി കോളേജില്‍ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ഇന്‍ പ്രിസിഷന്‍ മിഷിനിസ്റ്റ് കോഴ്സിലേക്ക് പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു. ആകെ 40 സീറ്റുകളിലേക്കാണ് പ്രവേശനം. എസ്.എസ്.എല്‍.സി അല്ലെങ്കില്‍ പ്ലസ് ടുവാണ് അടിസ്ഥാന യോഗ്യത.
2026 ജൂണ്‍ ഒന്നിന് 17 വയസ്സ് പൂര്‍ത്തിയായവര്‍ക്കും 23 വയസ്സ് കവിയാത്തവര്‍ക്കും കോഴ്സിലേക്ക് അപേക്ഷിക്കാം. ആകെയുള്ള സീറ്റുകളില്‍ 80 ശതമാനം പട്ടികജാതിക്കാര്‍ക്കും പത്ത് ശതമാനം പട്ടികവര്‍ഗ്ഗക്കാര്‍ക്കും പത്ത് ശതമാനം മറ്റുള്ളവര്‍ക്കുമായി സംവരണം ചെയ്തിട്ടുണ്ട്. അപേക്ഷാ ഫോമും പ്രോസ്പെക്ടസും ജില്ലാ പട്ടികജാതി വികസന ഓഫീസുകളില്‍ നിന്നോ വടക്കഞ്ചേരി കമ്മ്യൂണിറ്റി കോളേജില്‍ നിന്നോ ലഭ്യമാണ്.
പൂരിപ്പിച്ച അപേക്ഷകള്‍ 2026 ജൂണ്‍ ഒന്‍പതിന് വൈകുന്നേരം അഞ്ച് മണിക്ക് മുന്‍പായി പാലക്കാട് ജില്ലാ പട്ടികജാതി വികസന ഓഫീസിലോ വടക്കഞ്ചേരി കമ്മ്യൂണിറ്റി കോളേജിലോ നേരിട്ട് എത്തിക്കേണ്ടതാണ്. ഫോണ്‍ ; 04922-256424, 9747172107, 9995526395.
- Log in to post comments