Post Category
അപേക്ഷ ക്ഷണിച്ചു
കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ ആണ്‍കുട്ടികള്‍ക്കായുള്ള കൊല്ലങ്കോട്, പുതുനഗരം ഗവ പ്രീമെട്രിക് ഹോസ്റ്റുകളില്‍ താമസിച്ചു പഠിക്കുന്നതിന് അഞ്ച് മുതല്‍ പത്ത് വരെ ക്ലാസുകളില്‍ പഠിക്കുന്ന പട്ടികജാതി വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 10% സീറ്റ് മറ്റു വിഭാഗങ്ങള്‍ക്ക് സംവരണം ചെയ്തിട്ടുണ്ട്. പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് താമസം, ഭക്ഷണം, ട്യൂഷന്‍, പോക്കറ്റ് മണി, യൂണിഫോം, പഠനോപകരണങ്ങള്‍ എന്നിവ സൗജന്യമായി നല്‍കും. താല്പര്യമുള്ളവര്‍ നിശ്ചിത ഫോമിലുള്ള അപേക്ഷ, ജാതി, വരുമാനം, പ്രധാന അധ്യാപകന്‍/ അധ്യാപികയുടെ സാക്ഷ്യപത്രം എന്നിവ സഹിതമുള്ള അപേക്ഷ മെയ് 25ന് വൈകിട്ട് അഞ്ചിനകം കൊല്ലങ്കോട് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ നല്‍കണമെന്ന് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 8547630129
date
- Log in to post comments