Skip to main content

ക്ലാര്‍ക്ക് ടൈപ്പിസ്റ്റ് നിയമനം

ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍  (വിമുക്ത ഭടന്മാര്‍ മാത്രം) തസ്തികയില്‍  ഡിഎ-  ലോ വിഷന്‍ വിഭാഗത്തിന്  സംവരണം  ചെയ്ത   ക്ലാര്‍ക്ക് ടൈപ്പിസ്റ്റ് താല്‍കാലിക ഒഴിവുണ്ട് . എസ്.എസ്.എല്‍.സി, ടൈപ്പ്  റൈറ്റിംഗ്  ഇംഗ്ലീഷ്  ആന്റ് മലയാളം  ലോവറും  കമ്പ്യൂട്ടര്‍  വേഡ് പ്രോസസിംഗുമാണ്  യോഗ്യത.   അടിസ്ഥാന  ശമ്പളം 26500-60700. അസല്‍ സര്‍ട്ടിഫിക്കറ്റുമായി  അതാത്  എംപ്ലോയ്‌മെന്റ്  എക്‌സ്‌ചേഞ്ചുകളില്‍ മെയ് 13 നകം പേര്  രജിസ്റ്റര്‍  ചെയ്യണം.  
ലോ വിഷന്‍  വിഭാഗത്തിലുള്ള  ഉദ്യോഗാര്‍ഥികളുടെ  അഭാവത്തില്‍ ഡിഎ- എച്ച് ഐ/ഡിഎ-ഒഎച്ച്/ഡിഎ
 മള്‍ട്ടിപ്പിള്‍  ഡിസബിലിറ്റി വിഭാഗത്തിലുള്ള  എക്‌സ് സര്‍വീസ്മാന്‍മാരെയും  ഭിന്നശേഷി  വിഭാഗത്തിലുള്ള ഉദ്യോഗാര്‍ഥികളുടെ അഭാവത്തില്‍   നിശ്ചിത  യോഗ്യതയുള്ള  ഭിന്നശേഷിയല്ലാത്ത  എക്‌സ് സര്‍വീസ്  മാന്‍മാരെയും  പരിഗണിക്കും. ഫോണ്‍ :  04682222745
 

date