ക്ലാര്‍ക്ക് ടൈപ്പിസ്റ്റ് നിയമനം
ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ (വിമുക്ത ഭടന്മാര് മാത്രം) തസ്തികയില്‍ ഡിഎ- ലോ വിഷന്‍ വിഭാഗത്തിന് സംവരണം ചെയ്ത ക്ലാര്‍ക്ക് ടൈപ്പിസ്റ്റ് താല്കാലിക ഒഴിവുണ്ട് . എസ്.എസ്.എല്‍.സി, ടൈപ്പ് റൈറ്റിംഗ് ഇംഗ്ലീഷ് ആന്റ് മലയാളം ലോവറും കമ്പ്യൂട്ടര്‍ വേഡ് പ്രോസസിംഗുമാണ് യോഗ്യത. അടിസ്ഥാന ശമ്പളം 26500-60700. അസല്‍ സര്‍ട്ടിഫിക്കറ്റുമായി അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ മെയ് 13 നകം പേര് രജിസ്റ്റര്‍ ചെയ്യണം.
ലോ വിഷന്‍ വിഭാഗത്തിലുള്ള ഉദ്യോഗാര്‍ഥികളുടെ അഭാവത്തില്‍ ഡിഎ- എച്ച് ഐ/ഡിഎ-ഒഎച്ച്/ഡിഎ
മള്‍ട്ടിപ്പിള്‍ ഡിസബിലിറ്റി വിഭാഗത്തിലുള്ള എക്സ് സര്‍വീസ്മാന്‍മാരെയും ഭിന്നശേഷി വിഭാഗത്തിലുള്ള ഉദ്യോഗാര്‍ഥികളുടെ അഭാവത്തില്‍ നിശ്ചിത യോഗ്യതയുള്ള ഭിന്നശേഷിയല്ലാത്ത എക്സ് സര്‍വീസ് മാന്മാരെയും പരിഗണിക്കും. ഫോണ്‍ : 04682222745
- Log in to post comments