Skip to main content

അപേക്ഷ ക്ഷണിച്ചു

 

മണ്ണാര്‍ക്കാട്, അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ തച്ചമ്പാറ, പൊറ്റശ്ശേരി, അഗളി എന്നീ ആണ്‍കുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അഞ്ച് മുതല്‍ പത്ത് വരെ ക്ലാസുകളില്‍ പഠിക്കുന്ന പട്ടികജാതി/മറ്റു വിഭാഗത്തിലെ വിദ്യാര്‍ഥികളാണ് അപേക്ഷിക്കേണ്ടത്. താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ പ്രധാന അധ്യാപകന്‍ സാക്ഷ്യപ്പെടുത്തിയ അപേക്ഷ മെയ് 23 വൈകീട്ട് അഞ്ചിന് മുന്‍പായി മണ്ണാര്‍ക്കാട് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിലോ ബന്ധപ്പെട്ട പ്രീമെട്രിക് ഹോസ്റ്റലുകളിലോ നല്‍കണമെന്ന് മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 8547630125 (പട്ടികജാതി വികസന ഓഫീസ്), 8547981666(തച്ചമ്പാറ), 9447944858 (പൊറ്റശ്ശേരി), 9846815786 (അഗളി)

date